കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം നാട്ടിലെത്തും

കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം നാട്ടിലെത്തും
Aug 28, 2025 05:45 PM | By Sufaija PP

കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായി ഒണ്ടാംപുളിയിൽ പുലർച്ചെയുണ്ടായ കൂട്ടആത്മഹത്യയിൽ ചികിത്സയിലായിരുന്ന ഇളയ മകൻ രാകേഷ് (35) അപകടനില തരണം ചെയ്തു. പുലർച്ചെ രണ്ടുമണിയോടെയാണ് കുടുംബം ആസിഡ് കഴിച്ച വിവരം പുറത്തറിയുന്നത്.

രാകേഷ് ഇളയച്ഛൻ നാരായണനോട് ഫോൺ വിളിച്ച് കടുത്ത ഛർദ്ദിയുണ്ടെന്നും അടിയന്തിരമായി വീട്ടിലെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഉടൻ എത്തിയ നാരായണൻ, നാലുപേരും വീടിന്റെ നാല് വശങ്ങളിലായി അവശനിലയിൽ കിടക്കുന്നത് കണ്ടു.

എല്ലാവരെയും ഉടൻ ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപി (58) ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. ഭാര്യ ഇന്ദിര (55), മൂത്തമകൻ രജേഷ് (37) എന്നിവരും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു. രാകേഷിന്റെ ജീവൻ രക്ഷപ്പെട്ടെങ്കിലും ആരോഗ്യനില ആശങ്കജനകമായിരുന്നു.

ഗോപിയുടെ മൃതദേഹത്തിന് ജില്ലാശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ദിരയുടെയും രജേഷിന്റെയും മൃതദേഹങ്ങൾക്ക് അമ്പലത്തറ സർക്കിൾ ഇൻസ്പെക്ടർ കെ.പി. ഷൈൻ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.

മൃതദേഹങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിയോടെ പറക്കളായിലെ വീട്ടിലെത്തിക്കും.

എല്ലാവരെയും ഉടൻ ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപി (58) ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. ഭാര്യ ഇന്ദിര (55), മൂത്തമകൻ രജേഷ് (37) എന്നിവരും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു. രാകേഷിന്റെ ജീവൻ രക്ഷപ്പെട്ടെങ്കിലും ആരോഗ്യനില ആശങ്കാജനകമായിരുന്നു.

റബർ ജോലികളിൽ ഉപയോഗിക്കുന്ന ആസിഡാണ് നാലുപേരും കഴിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Mass suicide: Youngest son survives; Bodies of three to be repatriated

Next TV

Related Stories
യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്: 28 പേര്‍ക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

Aug 28, 2025 10:24 PM

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്: 28 പേര്‍ക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്: 28 പേര്‍ക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ...

Read More >>
കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Aug 28, 2025 09:45 PM

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ റാ​ഗിങ്.

Aug 28, 2025 09:07 PM

മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ റാ​ഗിങ്.

മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ...

Read More >>
സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി

Aug 28, 2025 08:13 PM

സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി

സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി...

Read More >>
കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

Aug 28, 2025 07:05 PM

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5...

Read More >>
ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ എം.പി

Aug 28, 2025 05:40 PM

ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ എം.പി

ബസ് പണിമുടക്ക്അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരൻ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall